. ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മയായ ശ്രീതുവിനെ അറസ്റ്റ് ചെയ്തു. ശ്രീതുന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനേ തുടർന്നാണ് അറസ്റ്റ്. ശ്രീതുവിൻ്റെ സഹോദരൻ ഹരികുമാറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതിയായ ഇയാളും ശ്രീതുവിനെതിരെ മൊഴി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. ജനുവരിയിൽ ആയിരുന്നു ബാലരാമപുരത്ത ശ്രീതുവിന്റെ മകൾ രണ്ടു വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീതുവിൻറെ സഹോദരൻ ഹരികുമാറാണ് കുഞ്ഞിന് കൊലപ്പെടുത്തിയതെന്ന് മനസ്സിലായി. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്തപ്പോൾ മറ്റ് വിവരങ്ങളും പുറത്തുവന്നു. ശ്രീതുവും സഹോദരനായ ഹരികുമാറും തമ്മിൽ വഴിപ്പെട്ടു ബന്ധം ഉണ്ടായിരുന്നു എന്നും ഇതിന് തടസ്സമായതിനാലാണ് ഹരികുമാർ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസിൽ, ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ശ്രീതുവിനെ അറസ്റ്റ് ചെയ്തിരുന്നു.
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസ്സുകാരിയെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശ്രീതുവും അറസ്റ്റിൽ
