ഹിന്ദി സംസാരിക്കാത്തതിന് ഡൽഹിയിൽ മലയാളി വിദ്യാർഥികൾക്ക് ക്രൂര മർദ്ദനം

മലയാളി വിദ്യാർഥികളെ ഡൽഹിയിൽ അക്രമികളും പോലീസുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. മോഷണ കുറ്റം ആരോപിച്ചായിരുന്നു മർദ്ദനമെങ്കിലും ഹിന്ദിയിൽ സംസാരിക്കാതെ ഇംഗ്ലീഷിൽ സംസാരിച്ചതിന്റെ പേരിൽ തല്ലി ചതച്ചതും മുഖത്തു ചവിട്ടിയതായും വിദ്യാർത്ഥികൾ പറഞ്ഞു. സാക്കിർ ഹുസൈൻ ഡൽഹി കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥികൾ ആയ കോഴിക്കോട് സ്വദേശി അശ്വന്ത്, കാസർകോഡ് സ്വദേശി സുധിൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ബുധനാഴ്ച രാത്രി ചെങ്കോട്ടയ്ക്ക് സമീപമുള്ള മാർക്കറ്റിൽ ആണ് സംഭവം. രാത്രി 7 മണിയുടെ മൊബൈൽ ഫോണും വാച്ചും വിൽക്കാൻ എന്ന പേരിൽ ഒരാൾ ഇവരുടെ അടുത്തെത്തുകയും വേണ്ടെന്നു പറഞ്ഞു വിദ്യാർഥികൾ മടക്കി അയച്ചെങ്കിലും അൽപസമയം കഴിഞ്ഞ് ഇയാൾ ആറംഗ സംഘവുമായി മടങ്ങിയെത്തി ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന പോലീസുകാരനോട് പരാതിപ്പെട്ടപ്പോൾ അയാളും അക്രമികളുടെ കൂടെ ചേർന്ന് ക്രൂരമായി തല്ലുകയായിരുന്നു. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരോട് സംഭവം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കേൾക്കാൻ അവർ കൂട്ടാക്കിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.ഹിന്ദി സംസാരിക്കാൻ നല്ല വശമില്ലാത്തതിനാൽ ഇംഗ്ലീഷിൽ സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ പോലീസുകാർ കൂടുതൽ മർദ്ദിക്കുകയായിരുന്നു. ലോ കോളജിലെ മുതിർന്ന വിദ്യാർത്ഥികൾ എത്തി പോലീസുമായി സംസാരിച്ച ശേഷമാണ് വിദ്യാർത്ഥികളെ മോചിപ്പിച്ചത്. വിദ്യാർത്ഥികൾ ഡൽഹി പോലീസ് കമ്മീഷണർക്കും ദേശീയ മനുഷ്യാവ മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *