.പാലസ്തീൻ അനുകൂല പ്രകടനത്തിനിടെ നടത്തിയ പ്രകോപനപരമായ നടപടികളുടെ പേരിൽ കൊളംബിയൻ പ്രസിഡൻറ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ്. അമേരിക്കൻ സൈനികരോട് അനുസരണക്കേട് കാണിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും പെട്രോ ശ്രമിച്ചുവെന്ന് യുഎസ് ആരോപിച്ചു.ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കാൻ പെട്രോ ന്യൂയോർക്കിൽ എത്തിയതായിരുന്നു. ന്യൂയോർക്കിലെ തെരുവിൽ മെഗാ ഫോണിലൂടെ ഒരു വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത്, അമേരിക്കൻ സൈന്യത്തെക്കാൾ ഒരു വലിയ സൈന്യത്തിനായി സൈനികരെ സംഭാവന ചെയ്യാൻ അദ്ദേഹം ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്ന ഒരു വീഡിയോ പെട്രോ തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചതാണ് അമേരിക്കയേ ചോടിപ്പിച്ചത്. ‘ട്രെപിൻ്റെ ഉത്തരവ് അനുസരിക്കരുത് മനുഷ്യരാശിയുടെ ഉത്തരവ് അനുസരിക്കുക’ എന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു.
കൊളംബിയ പ്രസിഡൻറിൻറെ വിസ യുഎസ് റദ്ദാക്കി. പാലസ്തീനെ അനുകൂലിച്ചു പ്രസംഗിച്ചതാണ് കാരണം
