സ്ത്രീ ക്യാമ്പയിൻ കുട്ടികളുടെ സ്പെഷാലിറ്റി ക്യാമ്പ് സ്ത്രീ ക്യാമ്പെയിൻ നടത്തി

*വൈക്കം:വെച്ചൂർ പഞ്ചായത്തിലെസ്ത്രീ ക്യാമ്പയിന്റെ ഭാഗമായി കുട്ടികൾക്കുള്ള സ്പെഷാലിറ്റി ക്യാമ്പ് നടത്തി. വർദ്ധിച്ച രോഗാതുരത തടയുന്നതിനും എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കുന്നതിനും ഉള്ള അതിശക്തമായ ഇടപെടലുകളാണ് ഓരോ ഗ്രാമ,നഗരങ്ങളിൽപ്രവർത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ. ഓരോ ജനകീയ ആരോഗ്യ കേന്ദ്രങ്ങളും അക്ഷരാർത്ഥത്തിൽ വീട്ടുമുറ്റത്തെ ആശുപത്രികളായിപരിവർത്തനപ്പെടുകയാണ്. ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ സ്ത്രീകൾക്കും, കുട്ടികൾക്കുമായി ക്ലിനിക്കുകൾ അയൽക്കൂട്ട സ്ക്രീനിങ് ക്യാമ്പുകൾ, വിദഗ്ധ സ്പെഷ്യലിസ്റ്റ് സേവനങ്ങൾ എന്നിവ ഒരുക്കുന്ന ക്യാമ്പാണ് സ്ത്രീ. സ്ത്രീകൾ വളർച്ച പരിശോധന, പ്രമേഹ, രക്തസമ്മർദ്ദ പരിശോധനകൾ, വായിലേ ക്യാൻസർ, ഗർഭാശയ ക്യാൻസർ ഉൾപ്പെടെ പത്തിനം പരിശോധനകൾ. ഗർഭിണികൾക്കുള്ള ഹോളിക് ആസിഡ്,അയൺ,കാൽസ്യം ഗുളികകൾ ഉൾപ്പെടെ 36 തരം മരുന്നുകൾ കുഞ്ഞുങ്ങൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയവ ക്യാമ്പിന്റെ സവിശേഷതകൾ ആയിരുന്നു.ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. ശിശുരോഗ വിദഗ്ധ ഡോ. ശ്രുതിയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പ് മെഡിക്കൽ ഓഫീസർ ഡോ. മൃദുല രാവുണ്ണി അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ അലക്സ് പോൾ സ്വാഗതവും, പി.എച്ച്.എൻ രേഖ കൃതജ്ഞതയും അറിയിച്ചു.ക്യാമ്പിൽ നിരവധി സ്ത്രീകളും 51 കുട്ടികളും പങ്കെടുത്തു.അവർക്ക്ആവശ്യമായപരിശോധനകളുംമരുന്നുകളും നൽകി.

Leave a Reply

Your email address will not be published. Required fields are marked *