ഇരുപത്തിയേഴാം ജന്മദിനം ഗൂഗിളിന് ഇന്ന്.

ലോകത്തിലെ ഏറ്റവും വലിയ എൻജിനായ ഗൂഗിളിനിന്ന് 27 വയസ്സ്. തങ്ങളുടെ ആദ്യത്തെ ലോഗോ ഒരു ഡൂഡിലായി അവതരിപ്പിച്ചാണ് ഗൂഗിൾ ഇത് ആഘോഷിക്കുന്നത്. 1998ൽ രൂപകൽപ്പന ചെയ്ത ഈ വിന്റേജ് ലോഗോ ഉപയോക്താക്കളെ ഗൂഗിളിന്റെ പഴയകാലം ഓർമിപ്പിക്കുന്നു. ഗൂഗിളിന്റെ സ്ഥാപകർ ലാറി പേജും സെർജി ബ്രിന്ന്മാണ്. ഏതൊരു സ്റ്റാർട്ടപ്പിനെയും പോലെ പരിമിതമായ സൗകര്യങ്ങളിൽ നിന്നു കൊണ്ടായിരുന്നു ഗൂഗിൾ തുടങ്ങിയത്.1998 ൽ വാടകയ്ക്ക് എടുത്ത ഒരു ഗ്യാരേജിൽ ആണ് ഗൂഗിളിന്റെ ആദ്യ ഓഫീസ് പ്രവർത്തിച്ചത് .ലോകത്തിലെ വിവരങ്ങൾ സംഘടിപ്പിക്കുകയും അത് എല്ലാവർക്കും ലഭ്യമാവുകയും ഉപയോഗപ്രദമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗൂഗിളിന്റെ സ്ഥാപിതം.”ബാക്ക് റബ്”എന്നായിരുന്നു ആദ്യം ഈ സേർച്ച് എൻജിൻ നെ ലാരി പേജും, സെർജി ബ്രിന്നും വിളിച്ചിരുന്നത്. പിന്നീട് അത് ഗൂഗിൾ എന്നാക്കി മാറ്റുകയായിരുന്നു. അസംഖ്യം വിവരങ്ങൾ ലഭിക്കുന്ന ഇടം എന്ന അർത്ഥത്തിലാണ് ഈ പേര് നൽകിയത്. 1998 സെപ്റ്റംബർ 27നാണ് ഗൂഗിൾ ഐ എൻ സി എന്ന കമ്പനിക്ക് തുടക്കമിട്ടത്. പിന്നീട് 2015 ആൽഫബെറ്റ് എന്ന കമ്പനി രൂപീകരിക്കുകയും ഗൂഗിൾ ഉൾപ്പെടെയുള്ള അനുബന്ധമായി പ്രവർത്തിച്ച വിവിധ സ്ഥാപനങ്ങളെ ഒറ്റക്കുടക്കീഴിൽ കൊണ്ടുവരികയും ചെയ്തു. ഇപ്പോൾ ആഗോളതലത്തിൽ ലക്ഷക്കണക്കിന് ജീവനക്കാരുള്ള ഒരു വലിയ വ്യവസായമാണ് ഗൂഗിൾ.

Leave a Reply

Your email address will not be published. Required fields are marked *