പീ രുമേട് :ചെങ്കര ശങ്കരഗിരി വളവിൽ പിക്കപ്പ് വാഹനം മറിഞ്ഞു.കട്ടപ്പനയിൽ നിന്ന് വന്ന വാഹനം ആണ് അപകടത്തിൽ പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരനും ഡ്രൈവറുംനിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.എന്നാൽ സമീപത്ത് മേഞ്ഞിരുന്ന പശുവിന് മുകളിലേക്കാണ് പിക്കപ്പ് വീണത്. പശു തൽക്ഷണംചത്തു.കുത്ത് ഇറക്കവും വളവും ഉള്ള ഇവിടെ നടക്കുന്ന ഏഴാമത്തെ അപകടമാണിത്. കഴിഞ്ഞ മാസം സ്കൂട്ടി മറിഞ്ഞ് ഒരാൾ മരണപെട്ടിരുന്നു. ദിശതെറ്റി വന്ന അയ്യപ്പൻമാരുടെ വാഹനം അപകടത്തിൻ പെട്ടിരുന്നുസമീപത്തു ഉണ്ടായിരുന്ന ഒരു പശുവിന്റെ ദേഹത്തേക്കാണ് വണ്ടി മറിഞ്ഞത്.. നിരന്തരം അപകടം തുടർകഥ ആയിരിക്കുകയാണ് ഈ വളവിൽ.. രണ്ടു മാസം മുൻപ് ഇവിടെ അപകടത്തിൽ ഒരാൾ മരണപെട്ടിരുന്നു. പുല്ലുമേട് വാളാടി റോഡാണിത്. പണി പൂർത്തിയായിട്ടില്ല. ഈ അപകടവളവിൻ്റെ അപാകത ഉടനടി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അശാസ്ത്രിയ റോഡ് നിർമാണം വീണ്ടും വാഹനാപകടം. പിക് അപ് മറിഞ്ഞു യാത്രക്കാർ പരുക്കോടെ രക്ഷപ്പെട്ടു
