പോലീസ് മർദ്ദനത്തിൽ പ്രതിഷേധം

ഡ്യൂട്ടിയിലുണ്ടായിരുന്ന കെ എസ് ആർടിസി ഡ്രൈവറെ പൊതുജനമധ്യത്തിൽ വച്ച് പരസ്യമായി മർദ്ദിക്കുകയും യാത്രക്കാരെ വഴിയിലിറക്കി വിടുകയും ചെയ്ത സംഭവത്തിനുത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ ( ഐ എൻ റ്റി യു സി ) വൈക്കം യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. പിണറായി ഭരണത്തിൽ പോലീസ് മർദ്ദകരായി മാറിയിരിക്കുകയാണെന്നും സർക്കാരിൻ്റെ സംരക്ഷണം ലഭിക്കുന്നതു കൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി സന്തോഷ് ചക്കനാടൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഐ എൻറ്റിയു സി ജില്ലാ ജനറൽ സെക്രട്ടറി ഇടവട്ടം ജയകുമാർ, ബാബു മംഗലത്ത്, രാജു തറപ്പേൽ, ചന്ദ്രഭാനു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *