കാസർകോട്. കിണറിന്റെ ആൾമറയിൽ കയറി നിന്ന് സർവീസ് വയറിലേക്ക് വീണ ഓല മാറ്റുന്നതിനിടെ കിണറ്റിലേക്ക് വീണു വിദ്യാർത്ഥിയായ ഉദുമ നാലാം വാതുക്കൽ റോഡിലെ വലിയ വളപ്പിൽ അശ്വിൻ (18)മരിച്ചു. ഓല മാറ്റുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക് വീണതാകാം എന്നു കരുതുന്നു. കാഞ്ഞങ്ങാട് നിന്ന് അഗ്നി രക്ഷാസേന എത്തി അശ്വിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഹോട്ടൽ ഉടമയായ അരവിന്ദന്റെയും അംബുജാഷിയുടെയും മകനാണ് അശ്വിൻ.
