കാസർകോഡ് . ബോവിക്കാനത്ത് പട്ടാപ്പകൽ പുലിയിറങ്ങി, മുറ്റത്ത് നിന്ന് നിന്ന് കളിക്കുകയായിരുന്ന രണ്ടു വയസ്സുകാരൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. കുട്ടിയാനത്തെ എം ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ പത്തരയോടെ പുലിയുടെ ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിൻറെ തോട്ടത്തിലെ പണിക്കാരൻ അശോകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. അശോകൻ പണിക്കു പോയിരുന്നു. ഭാര്യ കാവ്യയും രണ്ടു വയസ്സുള്ള മകനും ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പുലിയെ കണ്ടു വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി പേടിച്ച് കരയുന്നത് കേട്ടാണ് കാവ്യപുറത്തേക്ക് വന്നത്. ഉടൻതന്നെ മുറ്റത്തിറങ്ങി കുട്ടിയേ എടുത്തു വീട്ടിനുള്ളിൽ കയറി അവിടെയുണ്ടായിരുന്ന കോഴിയെയും പിടിച്ചു പുലി കാട്ടിലേക്ക് പോയി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ചെളിയിൽ പതിഞ്ഞ കാൽപ്പാടുകൾ കണ്ടു പുലിയാണെന്ന് സ്ഥിരീകരിച്ചു. പുലിയുടെ രോമങ്ങളും ഇവിടെ നന്ന് കണ്ടെത്തി. രാത്രിയിൽ ഇവിടെ നിരീക്ഷണം നടത്തുമെന്നും ആവശ്യമെങ്കിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് തുടർ നടപടികളിലേക്ക് കടക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
