പീരുമേട്:ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലി നടത്തി.ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി ടി എച്ച് അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു.പി .എൻ അബ്ദുൽ അസീസ്, റ്റി. എം മുഹ്സിൻ, കെ. ബി നസീബ്, പി.ഷഫീഖ് , എം.എസ് അബു താഹിർ, കെ. എ സുധീർ, തുടങ്ങിയവർ പ്രസംഗിച്ചു.
ഐക്യദാർഢ്യ റാലി നടത്തി
