നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് (തിങ്കൾ )തുടക്കം പരപ്പനങ്ങാടി :നെടുവ പിഷാരിക്കൽ ശ്രീ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിക്കും . 11 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവാഘോഷങ്ങളിൽ ക്ഷേത്ര കലകൾ ഉൾപ്പെടെ വിവിധങ്ങളായ കലാ പരിപാടികളും അരങ്ങേറും .പ്രതിപദം തൊട്ടു വിജയദശമി ദിവസം വരെ ഒമ്പതു രാത്രിയും പത്തു പകലും നീണ്ടു നിൽക്കുന്നതാണ് നവരാത്രി ആഘോഷങ്ങൾ.തിഥിയുടെ മാറ്റത്തിൽ ദിവസങ്ങൾ കൂടാറുണ്ട് .ആദി പരാശക്തിയുടെ മൂന്നു ഭാവങ്ങളെയാണ് ഈ ഉത്സവത്തിൽ പൂജിക്കുന്നത് .ആദ്യത്തെ മൂന്നു ദിവസം മഹാ കാളിയായ ദുർഗ്ഗ ഭഗവതിയെയും അടുത്ത മൂന്നു ദിവസം തേജോമയിയായ മഹാലക്ഷ്മിയെയും ബാക്കി മൂന്നു ദിവസം സർവ്വാലങ്കാര വിഭൂഷിതയായ മഹാ സരസ്വതിയെയുമാണ് പൂജിക്കുന്നത് .ക്ഷേത്രത്തിൽ ഇതിനോടകം നിരവധി വികസന പ്രവർത്തികൾക്ക് തുടക്കം കുറിച്ചിട്ടുണ്ട് .നവരാത്രി നാളുകളിൽ സാധാരണ പൂജകൾക്ക് പുറമെ വിശേഷാൽ പൂജയും നടക്കും .വിദ്യാരംഭ ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നവർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി കെ വിജയകുമാരൻ പറഞ്ഞു .ക്ഷേത്രം തന്ത്രി എളമ്പുലാക്കാട്ട് ആനന്ദ് നമ്പൂതിരിയും മേൽശാന്തി മംഗലത്തു ഇല്ലം കൃഷ്ണദാസ് നമ്പൂതിരിയുമാണ് .ഫോൺ നമ്പർ 04942412158
