മണിപ്പൂരിൽ അസം റൈഫിൾസ് ജവാന്മാർ സഞ്ചരിച്ച ട്രക്കിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ആറ് ജവാന്മാർക്ക് ആക്രമണത്തിൽ പരൂക്കേറ്റിട്ടുണ്ട്. ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസിൻ്റെ 407 ടാറ്റ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെ, നംബോൽ സബൽ ലെയ്കായ് എന്ന സ്ഥലത്ത് വെച്ചായിരുന്നു സംഭവം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശനത്തിനായി ഉപയോഗിച്ച അതേ പാതയിലാണ് ഈ ആക്രമണവും നടന്നിരിക്കുന്നത്. ഇംഫാലിനും ചുരാചന്ദ്പൂരിനും ഇടയിലുള്ള പ്രദേശത്താണ് ആക്രമണം.
മണിപ്പൂരില്‍ അസം റൈഫിൾസ് വാഹനത്തിന് നേരെ ഭീകരാക്രമണം
