വൈക്കം: സിപിഐ പാര്‍ട്ടിമെമ്പര്‍മാരുടെ പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങല്‍ തുടങ്ങി.ഫണ്ട് സമാഹരണ ക്യാമ്പിന്റെ ആദ്യഘട്ടം ചെത്തുതൊഴിലാളി യൂണിയന്‍ സി.കെ. വിശ്വനാഥന്‍ ഹാളില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പി.പി. സുനീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുളള ദിവസങ്ങളില്‍ വീടുകള്‍ കയറി ഫണ്ട് സമാഹരിക്കും. സമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം അസി. സെക്രട്ടറി പി. പ്രദീപ്, ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്‌കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോണ്‍. വി. ജോസഫ്, ലീനമ്മ ഉദയകുമാര്‍, കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ആര്‍. സുശീലന്‍, ടി.എന്‍. രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
സി.പി.ഐ പാര്‍ട്ടി മെമ്പര്‍മാരുടെ പ്രവര്‍ത്തന ഫണ്ട് സമാഹരണം തുടങ്ങി
