കിഷ്കിന്ധകാണ്ഡത്തിനു ശേഷം ആസിഫ് അലി ,അപർണ ബാലമുരളി എന്നിവർ ഒന്നിക്കുന്ന ജിത്തു ജോസഫ് ചിത്രം 19ന് റിലീസ് ചെയ്യും.

കിഷ്കിന്ധകണ്ഡതിന് ശേഷം ആസിഫ് അലിയും അപർണ ബാലമുരളിയും നായിക നായകന്മാരാകുന്ന ജിത്തു ജോസഫ് ചിത്രം “മിറാഷ്” സെപ്റ്റംബർ 19ന് റിലീസിന് എത്തും. ഒരു ഓൺലൈൻ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടുറുടെ ജീവിതം മുൻനിർത്തിക്കൊണ്ട് ജിത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം ഒരു പസിൽ ഗെയിം ആയാണ് ഒരുക്കിയിരിക്കുന്നത്. സെവൻ വൺ സെവൻ പ്രൊഡക്ഷൻസും, ബെഡ് ടൈം സ്റ്റോറീസ് മായി സഹകരിച്ച് നാഥ് സ്റ്റുഡിയോസ്, ഇ ഫോർ എക്സ്പിരിമെന്റ്സ് അവതരിപ്പിക്കുന്ന ‘മിറാഷ്’ എന്ന ചിത്രത്തിൻറെ ചായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. അപർണ ആർ തറക്കാട് എഴുതിയ കഥയ്ക്ക് ശ്രീനിവാസ് അബ്രോൾ, ജിത്തു ജോസഫ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം എഴുതുന്നു. കൂമൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു ജോസഫ് -ആസിഫ് അലി എന്നിവർ ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന്ണ്ട്. ജിത്തു ജോസഫ് എന്ന ഹിറ്റ് മേക്കറുടെ കയ്യൊപ്പും കൂടിയാവുമ്പോൾ ചിത്രത്തി്ന് ഒരുപാട് പ്രതീക്ഷകൾ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *