മൈസൂർ ദസറയ്ക്ക് തിങ്കളാഴ്ച തുടക്കമാവും.നഗരം ഒരുങ്ങി.

മൈസൂർ ദസറയ്ക്ക് തിങ്കളാഴ്ച തുടക്കമാവും.ഒക്ടോബർ രണ്ടിന് അവസാനിക്കും.മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് ആഘോഷത്തിനായി നഗരത്തിൽ എത്തുക. ഒക്ടോബർ രണ്ടിനാണ് ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ ജംബു സവാരി. ഈ പ്രാവശ്യം 9 ദിവസത്തിന് പകരം 11 ദിവസമാണ് ആഘോഷം. ആഘോഷങ്ങൾക്കും അതിഥികളെ വരവേനുമായി നഗരം ഒരുങ്ങി. പ്രധാന റോഡുകളെല്ലാം നവീകരിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ വൈദ്യുതലങ്കാരങ്ങളാൽ ഒരുങ്ങീ.ദസറ ഉദ്ഘാടനം ചെയ്യുന്നത് എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ് ആണ്.മൈസൂര് കൊട്ടാരം, ചാമുണ്ഡി ക്ഷേത്ര പരിസരം, നഗരത്തിലെ പ്രധാന സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം അലങ്കാരങ്ങളാൽ കൊണ്ടു നിറയുന്നതിന്റെ അവസാന ഘട്ടങ്ങളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *