കർണാടകയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ കൊള്ള

കർണാടക: വിജയപുരയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ കൊള്ള. 50 കോടി രൂപയുടെ സ്വർണവും എട്ട് കോടി രൂപയുമാണ് ബാങ്കിൽ നിന്ന് കൊള്ളയടിച്ചത്. സൈനിക രീതിയിലുള്ള യൂണിഫോമുകളും മുഖംമൂടിയും ധരിച്ച് തോക്കുകളുമായി മൂന്ന് പേരുടെ സംഘമാണ് ബാങ്കിൽ അതിക്രമിച്ച് കയറിയാണ് കവർച്ച നടത്തിയത്. ഇന്നലെ വൈകീട്ടാണ് സംഭവം. ബാങ്ക് ജീവനക്കാരെ കീഴടക്കിയ കൊള്ളക്കാർ മാനേജരെയും മറ്റ് ജീവനക്കാരെയും കെട്ടിയിട്ട് ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിട്ടാണ് കവർച്ച നടത്തിയിരിക്കുന്നത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും കൈകാലുകൾ അനങ്ങാതിരിക്കാൻ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *