തിരുവനന്തപുരം:അമിത വേഗത്തിൽ എത്തിയ ബൈക്ക് സ്കൂൾ ബസ്സിന് അടിയിലേക്ക് ഇടിച്ചുകയറി. യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത് .സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന പുന്നവൂർ സ്വദേശി ജോസാണ് അപകടത്തിൽപ്പെട്ടത്. കാലിന് പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളിൽ ബസ്സിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുന്നതും യുവാവ് ബസ്സിന് അടിയിൽ പെടുന്നതും വ്യക്തമായിട്ട് കാണാം. ടയറിന് അടിയിൽപ്പെട്ട് മരണം സംഭവിച്ചു എന്ന് പോലും സംശയിക്കുന്ന നിലയിലാണ് സമീപത്ത് ഉണ്ടായിരുന്നവർ റോഡിൽ ഓടിക്കൂടിയത്..
തിരുവനന്തപുരത്ത് സ്കൂൾ ബസ്സിന് അടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവ് തലനാരിക്ക് രക്ഷപ്പെട്ടു
