തലയോലപ്പറമ്പ്: ഭൂമിയുടെ അവകാശികൾ മനുഷ്യരേപോലെ തന്നെ സസ്യങ്ങൾക്കും പക്ഷിമൃഗാധികൾക്കും അവകാശമുണ്ടെന്ന് പ്രപഞ്ചത്തോട് ഉറക്ക പറഞ്ഞ ബഷീർ മനുഷ്യരിൽ കർഷകർക്കാണ് മുന്തിയ പരിഗണ നൽകേണ്ടതെന്ന് സമൂഹത്തോട് പറഞ്ഞ എഴുത്ത് കാരനായിരുന്ന് എന്ന് ബഷീറിൻ്റെ മകനും സാംസ്കാരിക പ്രവർത്തകനുമായ അനീസ് ബഷീർ . തലയോലപ്പറമ്പ് കോരിക്കലിൽ ബഷീർ സ്മാരക സമിതിയുടെ ബഷീർ അമ്മ മലയാളവും കോരിക്കൽ ഫ്രണ്ട്സ് ഓഫ് ട്രീസും സംയുക്തമായി വിവിധ കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കുന്ന സമ്മേളനം ഉത് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അനീസ് . പാടത്തും പറമ്പിലും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കർഷകരെ നാം മനപൂർവം കണ്ടില്ലെന്ന് നടിക്കുന്ന സമൂഹമാണ് ഇന്നുള്ളത് അതിന് ഒരു മാറ്റം വരുത്തുവാൻ ബഷീർ വേദി തന്നെ വന്നതിൽ ബഷീറിൻ്റെ മകൻ എന്ന നിലയിൽ തനിക്ക് അഭിമാനമുണ്ടെന്ന് അദ്ദേഹം തുടർന്ന്.ബഷീർ സ്മാരക സമിതി ജോയിൻ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ കോഴിപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ നടന്ന സ്നേഹ ദാര ചടങ്ങിൽ പതിനാറ് കർഷകരെ കൂടാതെ മുതിർന്ന സാമൂഹ്യ പ്രവർത്തക പി.ജി. തങ്കമ്മ, ജീവകാരുണ്യ പ്രവർത്തകരായ തലയോലപ്പറമ്പ് ശിവാസ് സിൽക്ക് സ് ഉടമകളായ പി. ആനാന്ദാക്ഷൻ, ജിജി ആനാന്ദാക്ഷൻ , മെഡിസിറ്റി ആശുപത്രി പ്രസിഡൻ്റ് അഡ്വ. ഫിറോഷ് മാവുങ്കൽ, മുഖ്യമന്ത്രിയുടെ പോലിസ് മെഡൽ ലഭിച്ച സി.എസ്. മനോജ് കുമാർ എന്നിവരെയും ആദരിച്ചു. ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി ഷാജി മോൻ സ്നേഹദാരവ് ലഭിച്ചവരെ സദസ്സിന് പരിചയപ്പെടുത്തി.എം.ടി. വി ഫൗണ്ടേഷൻ സെക്രട്ടറി ആര്യ.കെ. കരുണാകരൻ, എം.ജെ. ജോർജ്, വി.കെ. ശശിധരൻ വാള വേലിൽ, കെ.കെ. ഷാജി, ബി. അനിൽകുമാർ, സി. ജി. ഗിരിജൻ ആചാരി, കെ.എസ്. മനോഹരൻ, ഭായി മണി, ശ്രീജേഷ് ഗോപാൽ, സീതു ശശിധരൻ, സി.ഡി. ദിനേശ്, ഡോ. എസ്. പ്രീതൻ , രാഹുൽ പൊക്കേ നേഴം, നന്ദു ഗോപാൽ, ഷിബി ദിനേശ്, അനില സത്യൻ ,പി.ജി. തങ്കമ്മ, ഡി. കുമാരി കരുണാകരൻ, അഡ്വ. ഫിറോഷ് മാവുങ്കൽ എന്നിവർ പ്രസംഗിച്ച്. ബഷീർ കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ എന്നിവർ ചടങ്ങിൽ മുഖ്യാധിതികളായി.ഫോട്ടോ. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി യുടെ ആഭിമുഖ്യത്തിൽ മികച്ച കർഷകരെയും വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകനും സാംസ്കാരിക പ്രവർത്തകനുമായ അനീസ് ബഷീർ ഉത്ഘാടനം ചെയ്യുന്നു.
ബഷീർ പ്രകൃതിയെ മാറോട് ചേർത്തതു പോലെ കർഷകരേയും മാറോട് ചേർത്ത് നിറുത്തിയ മഹാൻ – അനീസ് ബഷീർ
