അടിമാലി: പണിക്കൻ കുടിയിൽ നിന്ന് ഒരാഴ്ച മുമ്പ് കാണാതായ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സംഘത്തിൽ ഒരാൾ കുഴഞ്ഞു വീണു മരിച്ചു. പൊട്ടനാനിക്കൽ തങ്കൻ (63)ആണ് വീടിന് ഒരു കിലോമീറ്റർ അകലെ ഒരു പുരയിടത്തിന്റെ മരത്തിൽ തൂങ്ങി മരിച്ചത്. പണിക്കൻ കൂടി വെട്ടിക്കാട്ടിൽ ജോർജ്(51) ആണ് മൃതദേഹം കണ്ടിട്ട് കുഴഞ്ഞുവീണു മരിച്ചത് . കഴിഞ്ഞ 31 മുതൽ തങ്കനെ കാണാനില്ലായിരുന്നു .ബുധനാഴ്ച രാത്രി സമീപത്തെ പുരയിടത്തിൽ നിന്നും ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് തങ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടതോടെ ജോർജ് കുഴിഞ്ഞു വീഴുകയായിരുന്നു. സമീപവാസികളായിരുന്നു തങ്കനും ജോർജും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
അടിമാലിയിൽ ഒരാഴ്ച മുമ്പ് കാണാതായ ഗ്രഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
