കർണാടകയിൽ പുലിയെ പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിൽ അടച്ച് നാട്ടുകാർ. ചൊവ്വാഴചയാണ് നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ചത്.കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ബൊമ്മലാപൂര്‍ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.കഴിഞ്ഞ ഒരു മാസമായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ പിടികൂടുന്നതില്‍ വനം വകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഗ്രാമവാസികൾ പ്രതിഷേധിച്ചത്.പ്രദേശത്തെ കടുവയുടെ സാന്നിധ്യം ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചതിന് പിന്നാലെയാണ് വനം വകുപ്പ് കെണി സ്ഥാപിച്ചത്. എന്നാൽ ഒരുമാസം ആയിട്ടും കടുവയെ കണ്ടെത്താനോ പിടികൂടാനോ കഴിയാത്ത സാഹചര്യത്തിലാണ് ഗ്രാമവാസികൾ പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്.
പുലിയെ പിടികൂടിയില്ല ; വനംവകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിലടച്ച് നാട്ടുകാർ
