നായര്‍ മഹാസമ്മേളനം; ബീച്ച് മൈതാനത്ത് ആയിരങ്ങളെ സാക്ഷിയാക്കി പതാക ഉയര്‍ത്തി

വൈക്കം: വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തിലുളള നായര്‍ മഹാസമ്മേളനത്തിന് മുന്നോടിയായി വൈക്കം കായലോര ബീച്ചിലെ മൈതാത്ത് ചൊവ്വാഴ്ച്ച വൈകിട്ട് മന്നം നഗറില്‍ യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് പതാക ഉയര്‍ത്തി.പതാക ഉയര്‍ത്തലിന്റെ മുന്നോടിയായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പതാക, കൊടിമരം, കൊടികയര്‍, ആചാര്യന്റെയും ചട്ടമ്പി സ്വാമികളുടെയും ഛായാചിത്രങ്ങള്‍ എന്നിവ കരയോഗങ്ങളുടെ നേതൃത്വത്തില്‍ ആര്‍ഭാട പൂര്‍വ്വം സമ്മേളന വേദിയിലേക്ക് കൊണ്ടുവന്നു. രാവിലെ 8.30-ന് ആചാര്യന്റെ പ്രതിമയ്ക്കു മുന്നില്‍ യൂണിയന്‍ ഭാരവാഹികള്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മണ്‍മറഞ്ഞ മുന്‍ യൂണിയന്‍ പ്രസിഡന്റുമാരുടെ സ്മൃതി മണ്ഡപങ്ങളിലും പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് വിവിധ പ്രദേശങ്ങളില്‍ നിന്ന് ഘോഷയാത്രകള്‍ പുറപ്പെട്ടു. യൂണിയനിലെ ആദ്യ കരയോഗമായ 302-ാം നമ്പര്‍ കടുത്തുരുത്തി എന്‍ എസ് എസ് കരയോഗത്തില്‍ നിന്ന് പതാക ഏറ്റുവാങ്ങി. മുതിര്‍ന്ന കരയോഗാംഗങ്ങളായ ഈ.വി. രാധാകൃഷ്ണന്‍ നായര്‍, എന്‍.കെ. രാജശേഖരന്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ വി.എന്‍. ദിനേശ് കുമാര്‍, കെ.എന്‍. സജ്ഞീവ് കുമാര്‍, ശ്രീനിവാസ് കൊയ്ത്താനം, പ്രതിനിധി സഭാംഗം എന്‍. പത്മനാഭപിള്ള, മേഖലാ കരയോഗ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.ആചാര്യന്റെ ഛായാചിത്രം 2579-ാം നമ്പര്‍ മുളക്കുളം എന്‍എസ്എസ് കരയോഗത്തില്‍ നിന്നും ഘോഷയാത്രയായി പുറപ്പെട്ടു. യൂണിയന്‍ കമ്മിറ്റി അംഗം എന്‍. മധു യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. മുതിര്‍ന്ന കരയോഗാംഗം എന്‍.പി. വിശ്വംഭരന്‍ നായര്‍, കെ.ജി. ശിവശങ്കരന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഛായാചിത്രം കൈമാറി. യൂണിയന്‍ ഭാരവാഹികളായ വി.കെ. ശ്രീകുമാര്‍, പി.ആര്‍. ഗോപാലകൃഷ്ണന്‍, മേഖലാ കരയോഗ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.കൊടിമര ഘോഷയാത്ര വടയാര്‍ ഇളങ്കാവ് ക്ഷേത്ര സന്നിധിയില്‍ നിന്ന് പുറപ്പെട്ടു. യൂണിയന്‍ കമ്മിറ്റി അംഗം പി എസ് വേണുഗോപാല്‍ യാത്ര ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കമ്മിറ്റി അംഗം കെ. അജിത്, പ്രതിനിധി സഭാംഗം ബി. അനില്‍കുമാര്‍, വനിതാ യൂണിയന്‍ സെക്രട്ടറി മീരാ മോഹന്‍ദാസ്, മേഖലാ കരയോഗ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.ചട്ടമ്പിസ്വാമിയുടെ ഛായാചിത്ര ഘോഷയാത്ര 813-ാം നമ്പര്‍ ചെമ്പ് എന്‍ എസ് എസ് കരയോഗത്തില്‍ നിന്നും പുറപ്പെട്ടു. യൂണിയന്‍ സെക്രട്ടറി അഖില്‍ ആര്‍ നായര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ പി.ജി പ്രദീപ്, എം.ആര്‍ അനില്‍ കുമാര്‍, പ്രതിനിധി സഭാംഗം പി.ജി ശ്രീവത്സന്‍, വനിതാ യൂണിയന്‍ ഭാരവാഹികള്‍, മേഖലാ കരയോഗ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൊടിക്കയര്‍ വെച്ചൂര്‍ മേഖലയില്‍ നിന്ന് യൂണിയന്‍ വൈസ് ചെയര്‍മാന്‍ പി വേണുഗോപാല്‍ യാത്ര ഉദ്ഘാടനം ചെയ്തു. യൂണിയന്‍ കമ്മിറ്റി അംഗം പി എന്‍ രാധാകൃഷ്ണന്‍, വനിതാ യുണിയന്‍ ഭാരവാഹികളായ ലീലാവതിയമ്മ, മേഖലാ കരയോഗ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈക്കം വടക്കേ കവലയിലെ മന്നം പ്രതിമാ സമുച്ചയത്തില്‍ എല്ലാ ഘോഷയാത്രകളും വൈകിട്ട് ഒത്തുകൂടി യൂണിയന്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ സമ്മേളന സ്ഥലമായ ബീച്ച് മൈതാനത്തേക്ക് പുറപ്പെട്ടു. തുടര്‍ന്ന് സമ്മേളന നഗറില്‍ യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് പതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് പി. വേണുഗോപാല്‍, സെക്രട്ടറി അഖില്‍.ആര്‍. നായര്‍, മേഖലാ ചെയര്‍മാന്‍ ബി. ജയകുമാര്‍, സെക്രട്ടറി എസ്.യു. കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- താലൂക്ക് എന്‍എസ്എസ് യൂണിയന്‍ 13-ന് നടത്തുന്ന നായര്‍ മഹാസമ്മേളനത്തിന് സമ്മേളന നഗറായ കായലോര ബീച്ച് മൈതാനത്ത് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് പതാക ഉയര്‍ത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *