നേപ്പാളിൽ കൊടും പ്രക്ഷോഭം. പ്രധാനമന്ത്രി രാജിവച്ചു

.കാഠ്മണ്ഡു .സാമൂഹ്യമാധ്യമങ്ങളെ നിരോധിച്ചതിനു പിന്നാലെ നേപ്പാളിൽ ആരംഭിച്ച പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി കെ പി ശർമ ഓലി രാജിവച്ചു .സാമൂഹ്യ മാധ്യമങ്ങളുടെ വിലക്ക് പിൻവലിച്ചെങ്കിലും പ്രക്ഷോഭം രണ്ടാം ദിനം മാറ്റമില്ലാതെ തുടർന്നത്യോടെയാണ് രാജി.സൈന്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. പ്രസിഡൻറ് രാംചന്ദ്ര പൗഡേലിൻ്റെയും പ്രധാനമന്ത്രി കെ.പി ശർമ്മയുടെയും ചില മന്ത്രിമാരുടെയും സ്വകാര്യ വസതികൾക്ക് തീയിട്ടു. പ്രക്ഷോഭകർ അക്രമസ്ഥരായതിനെ തുടർന്നു തലസ്ഥാനമായ കാഠ്മണ്ഡു ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു .വിമാനത്താവളങ്ങളുടെ പ്രവർത്തനവും നിലച്ചു. മുൻ പ്രധാനമന്ത്രി പുഷ്പകമാൽ ദഹൽ പ്രചണ്ഡയുടെ വീട് പ്രക്ഷോഭകാരികൾ തകർത്തു. ചില മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വീടുകളും തകർക്കപ്പെട്ടു. സർക്കാരിലുള്ള കൊലപാതികളെ ശിക്ഷിക്കണമെന്നും കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പ്രശോപകാരികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *