ജിഎസ്ടി പരിഷ്കരണം സാധാരണക്കാരെ സഹായിക്കാൻ വേണ്ടി

ഡൽഹി: ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ജിഎസ്ടിയില്‍ പരിഷ്കരണം കൊണ്ടുവന്നതെന്നും മോദി പറഞ്ഞു. ജിഎസ്ടി പരിഷ്കരണത്തോടെ ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കും. രാജ്യത്ത് ഉപഭോഗവും വളർച്ചയും കൂടും, വികസിത ഭാരതത്തിനായി കോര്‍പ്പറേറ്റീവ് ഫെഡറലിസം കൂടുതൽ ശക്തി പ്രാപിക്കും. ജിഎസ്ടി മാത്രമല്ല എൻഡിഎ സർക്കാർ ആദായനികുതിയും കുറച്ചു എന്നും മോദി പറഞ്ഞു.കോൺഗ്രസ് സർക്കാർ ജനങ്ങൾക്ക് മേൽ നിരവധി നികുതികൾ ചുമത്തി എന്നാല്‍ എൻഡിഎ സർക്കാർ നിത്യോപയോഗ സാധനങ്ങൾക്ക് നികുതി കുറച്ചു. ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരമാകുമെന്നും ആരോഗ്യ ഇൻഷുറൻസ് നികുതി കുറച്ചുവെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *