കാസർകോട്: ജില്ലയിൽ കേരള പോലീസിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പി ഹണ്ടിൻ്റെ ഭാഗമായി അഞ്ച് ഇടങ്ങളിൽ റെയ്ഡ് നടത്തി. അഞ്ച് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.കുട്ടികളുടെ നഗ്നചിത്രങ്ങൾ ,വീഡിയോ എന്നിവ ഇൻറർനെറ്റ് വഴി തിരഞ്ഞത് കണ്ടത് ,കൈമാറിയത് എന്നിവയൊക്കണ് നടപടി. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരുന്ന കാലഘട്ടത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് മേൽ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ പി ഹണ്ട്.ജില്ലാ പോലീസ് മേധാവി ശ്രീ ബീവി വിജയഭാരത് റെഡ്ഡി ഐപിഎസിന്റെ മേൽനോട്ടത്തിൽ ജില്ലാ സൈബർ സെൽ,സൈബർ ക്രൈം പോലീസിന്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടത്തുന്നത്.
കാസർകോട് ജില്ലയിൽ ഓപ്പറേഷൻ പി ഹണ്ട്
