പാലക്കാട് .കോളേജിലെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുമ്പോൾ അപകടത്തിൽപ്പെട്ട അധ്യാപിക മരിച്ചു .കോയമ്പത്തൂരിലെ സ്വകാര്യ കോളേജ് അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശിനി ആൻസി (36)യാണ് മരിച്ചത് .ഇന്ന് രാവിലെ 11ന് ദേശീയപാതയിൽ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ ജംഗ്ഷന് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ച് വീണ ആൻസിയുടെ കൈ വേർപെട്ട നിലയിലായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താനായില്ല.
കോളേജിലെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പോയ അധ്യാപികയെ അജ്ഞാതവാഹനം ഇടിച്ചു, ദാരുണന്ത്യം.
