അഖിലേന്ത്യാ കിസാന്‍സഭ ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി

വൈക്കം: കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവിശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.രാസവളത്തിന്റെ വിലവര്‍ദ്ധനവ് പിന്‍വലിക്കുക, കര്‍ഷകരുടെ വായ്പ്പകള്‍ എഴുതി തളളുക, ഇന്ത്യ-യൂഎസ് സ്വതന്ത്യ കരാര്‍ ഒപ്പിടാതെ ഇരിക്കുക, നെല്ലിന്റെ താങ്ങുവില വര്‍ദ്ധിപ്പിക്കുക, എംഎസ്പി നിയമപരമാക്കുക, സംഭരണവില കാലതാമസം കൂടാതെ കര്‍ഷകര്‍ക്ക് നല്‍കുക, കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമര പരിപാടി. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. പവിത്രന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. ചന്ദ്രബാബു, പി. പ്രദീപ്, കെ.സി. ഗോപാലകൃഷ്ണന്‍ നായര്‍, കെ. രമേശന്‍, കെ.എസ്. ബേബി, മനോഹരന്‍ ടി.വി. പുരം, അശോകന്‍ വെളളവേലി, സുന്ദരന്‍ അറയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.ചിത്രവിവരണം- കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആവിശ്യപ്പെട്ട് അഖിലേന്ത്യ കിസാന്‍സഭ വൈക്കം മണ്ഡലം കമ്മിറ്റി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *