മാരിവിൽ ട്രാൻസ് ജെൻഡർ ഓണസംഗമം

ചമ്പക്കര: എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തനവിഭാഗമായ സഹൃദയ, എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ട്രാൻസ് ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനായി നടപ്പാക്കിവരുന്ന മാരിവിൽ ട്രാൻസ് ജെൻഡർ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ചമ്പക്കര പള്ളി ഹാളിൽ സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗം മരട് നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ഉദ്‌ഘാടനം ചെയ്തു. ചമ്പക്കര പള്ളി വികാരി ഫാ. ബിജു പെരുമായൻ ഓണസന്ദേശം നൽകി. സഹൃദയ അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, എറണാകുളം സോഷ്യൽ ജസ്റ്റീസ് ബോർഡ് അംഗം ഷെറിൻ ആൻ്റണി, ക്രൈസിസ് ഇൻ്റർവൻഷൻ സെൻ്റർ ഹെഡ് മിനർവ, പ്രോഗ്രാം കോർഡിനേറ്റർ വിക്ടർ ജോൺ എന്നിവർ സംസാരിച്ചു. ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി വിവിധ മത്സരങ്ങളും നടത്തി.ഫോട്ടോ: മാരിവിൽ ട്രാൻസ് ജെൻഡർ ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം മരട് നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്നു. ഫാ. സിബിൻ മനയംപിള്ളി, ഫാ. ബിജു പെരുമായൻ, ഷെറിൻ ആൻ്റണി, മിനർവ, ഫാ. ജോസ് കൊളുത്തുവെള്ളിൽ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *