കോഴിക്കോട് : പ്രൈഡ് ക്രെഡിറ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 12 മത് വാർഷിക പൊതു യോഗം കോഴിക്കോട് മറീന കൺവെൻഷൻ സെന്ററിൽ വെച്ചു നടന്നു. കേന്ദ്ര ജല വിഭവ സഹ മന്ത്രി ഡോ. രാജ് ഭൂഷൻ ചൗദ്ധരി ഉദ്ഘാടനം ചെയ്ത പൊതുയോഗത്തിൽ ബീഹാറിലെ മുൻ മന്ത്രിയും നിലവിൽ മഹാരാജാഗഞ് എംപിയും ആയ ജനാർദ്ധൻ സിംഗ് സിഗ്രിവാൾ, പ്രശസ്ത സിനിമ താരം മമത മോഹൻദാസ് എന്നിവർ ചേർന്ന് പുതിയ പദ്ധതികൾ ഉത്ഘാടനം ചെയ്തു.പ്രൈഡ് സൊസൈറ്റി ചെയർമാൻ ഡോ. എൻ. സായിറാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി സിഇഒ ശൈലേഷ് സി നായർ മുഘ്യ പ്രഭാഷണം നടത്തി. പ്രസ്തുത യോഗത്തിൽ വെച്ചു സൊസൈറ്റിയുടെ ലാഭ വിഹിതം മെമ്പർമാർക്ക് ഡിവിഡൻ്റ് ആയി പ്രഖ്യാപിച്ചു. 2024-2025 സാമ്പത്തിക വർഷത്തെ ലാഭത്തിന്റെ ഒരു ഭാഗം കോ ഓപ്പറേറ്റീവ് എഡ്യൂക്കേഷൻ ഫണ്ടിനായി കൈമാറുകയും കേന്ദ്ര മന്ത്രി പ്രൈഡ് ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനിൽ നിന്നും ഏറ്റ് വാങ്ങുകയും ചെയ്തു. കഴിഞ്ഞ നാലു വർഷം കൊണ്ട് അത്ഭുതകരമായ രീതിയിൽ വളർന്ന സൊസൈറ്റി നാലു വർഷമായി ലാഭത്തിൽ പ്രവർത്തിക്കുകയും സഹകരണ മേഖലയിൽ നൂതനമായ പദ്ധതികൾ കൊണ്ട് വന്ന് മെമ്പർമാർക്ക് ഉപകാരപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തത് ഇന്ത്യയുടെ സഹകരണ മേഖലക്ക് ഒരു മാതൃക ആയിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ഡോ. രാജ് ഭൂഷൻ ചൗദ്ധരി പറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന മികവിന്റ ഫലം ആയി കേന്ദ്ര സഹകരണ മന്ത്രലയത്തിന്റെ കീഴിലുള്ള എൻ സി ഡി സിയിൽ നിന്ന് 100 കോടിയുടെ ഹ്രസ്വകാല വായ്പ ലഭിച്ചിട്ടുള്ള അപൂർവം സഹകരണ പ്രസ്ഥാനങ്ങളിൽ ഒന്ന് ആണ് പ്രൈഡ് ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിലവിൽ ഒരു ലക്ഷത്തിൽ പരം മെമ്പർമാരും ആയിരം കോടിയിൽ അധികം ബിസിനസ്സും ചെയ്യുന്ന സൊസൈറ്റി 2027 മാർച്ച് ആകുമ്പോൾ മൂ വായിരം കോടിയുടെ ബിസിനസ് ആണ് ലക്ഷ്യമിടുന്നത്. 2500 രിൽ പരം മെമ്പർമാർ പങ്കെടുത്ത സൊസൈറ്റിയുടെ പൊതുയോഗം സൊസൈറ്റിയുടെ മികവാർന്ന പ്രവർത്തനങ്ങളുടെ ഒരു സാക്ഷ്യം കൂടി ആയിരുന്നു.
