ദോഹ: അഞ്ചാം ലോക കേരള സഭ 2026 ജനുവരി 22, 23, 24 തീയതികളിൽ കേരള നിയമസഭാ മന്ദിരത്തിലെ ആര് ശങ്കരനാരായണന് തമ്പി ഹാളിൽ നടക്കും. വിദേശ രാജ്യത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമുളളവര്‍ക്കും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി കേരളീയർക്കും അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ നൽകാനുള്ള അവസാന തീയതി 2025 സെപ്റ്റംബർ 20 വരെ നീട്ടി.
പ്രവാസികൾക്ക് അപേക്ഷ നൽകുന്നതിന് ലോക കേരളം ഓൺലൈൻ പോർട്ടലിലെ രെജിസ്ട്രേഷൻ നിർബന്ധമാണ്. ആൻഡ്രോയിഡ് സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ലോക കേരളം ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Android Play Store: https://play.google.com/store/apps/details…
Apple App Store: https://apps.apple.com/in/app/lokakeralamonline/id6740562302