ബാലരാമപുരം: സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റിയുടെ വൃദ്ധസംരക്ഷണ മന്ദിരത്തിൽ, FRABS പ്രസിഡൻ്റ് പൂങ്കോട് സുനിൽകുമാറിൻ്റെ അദ്ധ്യക്ഷതയിൽ ഫ്രാബ്സിൻ്റെയും ബാലരാമപുരം പോലീസിൻ്റെയും നേതൃത്വത്തിൽ നടന്ന സംഗീത സദസ്സും , സുഹൃത്തിലെ കുടുംബാംഗങ്ങൾക്ക് ഓണസദ്യയും, നെയ്യാറ്റിൻകര ഡി.വൈ.എസ്.പി ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ബാലരാമപുരം പി അൽഫോൺസ് സ്വാഗതം പറയുകയും, ബാലരാമപുരം എസ്.എച്ച് .ഒ.ധർമ്മജിത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഫ്രഡറിക് ഷാജി, ജോസ്, സബ് ഇൻസ്പെക്ടർ എ. വി. സജീവ്, ഫ്രാബ്സ് ഭാരവാഹികളായ എച്ച്. എ നൗഷാദ്, കാവിൻ പുറം സുരേഷ്, ആർ.വി. ഉദയൻ, ആലുവിള ഗോപാലകൃഷ്ണൻ, സി.വി.സുന്ദരമൂർത്തി, ഹേമലത, എസ്.രാജീവ്, നിഡ്സ് നെയ്യാറ്റിൻകര രൂപത അനിമേറ്റർ ഷീബ, സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികളായ എസ്.ഷീല, ആർ.പ്രസന്നകുമാർ, രാജ് കുമാർ, എം.മണിയൻ, എ. റൈമൻ്റ്, നരുവാമൂട് മണികുട്ടൻ, തുടങ്ങിയവർ സംസാരിച്ചു.
