കോതമംഗലം: പോത്താനിക്കാട് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് തൃക്കേപ്പടി നവശ്രീ കുടുംബശ്രീ അംഗവും യുവ വനിത കര്‍ഷകയുംമായ ഉഷ ഭാസ്‌കരന്റെ ചെണ്ടുമല്ലിപ്പൂ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ജിമ്മിയാണ് ഉദ്ഘാടനം ചെയ്തത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ജിനു മാത്യു അധ്യക്ഷയായി. വിവിധങ്ങളായ ചെണ്ടുമല്ലിപ്പൂക്കള്‍ കൊണ്ട് സമ്പന്നമാണ് ഇവിടം. വിവിധ കൃഷികള്‍ ചെയ്തുവരുന്ന ഈ കര്‍ഷക ഈ വര്‍ഷം പോത്താനിക്കാട് കൃഷിഭവന്റെയും സി ഡിഎസിന്റെയും സഹകരണത്തോടെയാണ് പൂകൃഷിക്ക് തുടക്കം കുറിച്ചത്. കര്‍ഷക വനിത ഉഷ ഭാസ്‌കരന്‍ പാട്ടത്തിനെടുത്ത സ്ഥലത്തെ ചെണ്ടുമല്ലി കൃഷി പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. പ്രതികൂല കാലാവസ്ഥയിലും ചെണ്ടുമല്ലിക്ക് നല്ല വിളവ് ലഭിച്ചതില്‍ സന്തോഷത്തിലാണ് ഉഷയും കൂടെയുള്ള കുടുംബശ്രീ അംഗങ്ങളും. ഓണ വിപണിയില്‍ വലിയ പ്രതീക്ഷയിലാണ് ഉഷ. ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളായ ജോസ് വര്‍ഗീസ്, സുമ ദാസ്, കൃഷി ഓഫിസര്‍ ബോസ് മത്തായി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സിജി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
യുവവനിത കര്‍ഷകയുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉത്സവം നടത്തി
