ആറ്റിങ്ങൽ : എതിരാളികളോടു പോലും കാരുണ്യം പ്രകടിപ്പിച്ച മനുഷ്യ സ്നേഹത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ് നബി എന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് കരമന ബയാർ അഭിപ്രായപ്പെട്ടു. നബിദിനം പ്രമാണിച്ച് കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നബിദിനം പ്രമാണിച്ച് ആറ്റിങ്ങൾ മണ്ഡലത്തിലെ ഇമാമുമാരുടെയും ജമാഅത്ത് ഭാരവാഹികളുടെയും ജില്ലാതല ഉദ്ഘാടനം “പ്രവാചകൻ മാനവികതയുടെ ദർശനി കൻ ” എന്ന സമ്മേളനം ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് ഇമാം അഹമ്മദ് മൗലവി എംഡി അധ്യക്ഷതവഹിച്ചു ഇഷാമി സക്കീർ ഹുസൈൻ വിഷയാവധരണം നടത്തി. ജില്ലാ സെക്രട്ടറിമാരായ എം മുഹമ്മദ് മാഹിൻ ,എ ഷറഫുദ്ദീൻ,എ.എൽ.എം കാസിം ബീമാപള്ളി അബ്ദുൽ അസീസ് മുസ്ലിയാർ പ്രാർത്ഥന നടത്തി എന്നിവർ പ്രസംഗിച്ചു.
മുഹമ്മദ് നബി മനുഷ്യസ്നേഹത്തിന്റെ പ്രവാചകൻ :
