തൃപ്പൂണിത്തുറ.മകനെയും 26 നായ്ക്കളെയും വാടകവീട്ടിലാക്കി യുവാവ് നാട് വിട്ടു. വിദേശത്ത് ജോലി ചെയ്യുന്ന അമ്മ പോലീസിന്റെ സഹായം തേടി. മകനെ മാതാപിതാക്കളുടെ പക്കൽ ഏൽപ്പിച്ചു. മൂന്ന് ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്ക്കളെ എസ് പി സി എ പ്രവർത്തകരും ഏറ്റെടുത്തു. മൂന്ന് മാസം മുൻപാണ് സുധീഷ് എന്നയാൾ ഏരൂർ അയ്യംപിള്ളിച്ചിറ റോഡിൽ നാലാം ക്ലാസുകാരനായി മകനുമായി വീടു വാടകയ്ക്ക് എടുത്തത്. മുന്തിയ ഇനം നായ്ക്കളെയും വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. നായ്ക്കളുടെ ശല്യത്തെ കുറിച്ച് സമീപവാസികളുടെ പരാതിയിൽ നഗരസഭ ഇയാൾക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ഞായറാഴ്ച സുധീഷ് നാടുവിട്ടത് .രാത്രിയായിട്ടും അച്ഛനെ കാണാതായതോടെ പരിഭ്രാന്തനായ മകൻ ജർമ്മനിയിൽ ജോലി ചെയ്യുന്ന അമ്മയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് അമ്മ പോലീസിന്റെ സഹായ തേടുകയായിരുന്നു. പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി യുവതിയുടെ മാതാപിതാക്കളെ ഏൽപ്പിച്ചു .യുവാവിനെ കുറിച്ച് യാതൊരു വിവര വിവരവുമില്ല .മുപ്പതിനായിരം രൂപ മുതൽ 50,000 രൂപ വരെ വില വരുന്ന നായ്ക്കളെയാണ് സുധീഷ് ഉപേക്ഷിച്ചു പോയത്.
മകനെയും 26 നായ്ക്കളെയും വീട്ടിലാക്കി യുവാവ് നാട് വിട്ടു.
