തൃശ്ശൂർ .ഓണാഘോഷം ഹിന്ദുക്കളുടെ ആചാരമാണെന്ന് പ്രോത്സാഹികരുതെന്നും ആവശ്യപ്പെട്ട് ശബ്ദ സന്ദേശം അയച്ച അധ്യാപികമാരെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. കല്ലുംപുറം സിറാജുൽ ഉലും ഇംഗ്ലീഷ് ഹൈസ്കൂളിലെ കെ ജി വിഭാഗം അധ്യാപികമാരായ ഖദീജ സി, ഹഫ്സ എൻ ജി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് കേസെടുത്തിട്ടുണ്ട് .നിലവിൽ ഖദീജയുടെ പേരിലാണ് കേസ് എങ്കിലും,അന്വേഷണം തുടരുന്ന മുറയ്ക്ക് ഹഫ്സ പേരിലും കേസ് ഉണ്ടാകും. മതവിദ്വേഷം വളർത്താൻ ഇടയാക്കിയ സന്ദേശം അയച്ചു എന്നതിനാണ് കേസെടുത്തിരിക്കുന്നത്.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിൽ രേഖകൾ പരിശോധിച്ചു സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികമായ പിരിച്ചുവിടാൻ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകി .കേരളത്തിൻറെ രീതി അനുസരിച്ച് വ്യത്യസ്തമായ സമീപനമാണ് അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത് എ സി മൊയ്തീൻ എംഎൽഎ പറഞ്ഞു മതനിരപക്ഷേരീതിയിൽ സ്കൂൾ നടത്തിക്കൊണ്ടു പോകാൻ സ്കൂൾ അധികൃത തയ്യാറായെന്ന് അറിയിച്ചിട്ടുണ്ട്.
Related Posts

അയർലൻഡിൽ മലയാളി മരിച്ച നിലയിൽ
അയർലൻഡിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി .കുടുംബവുമായി അയർലണ്ടിലെ കൗണ്ടി കോർക്കിലുള്ള ബാൻഡ്നിൽ താമസിച്ചുവന്നിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യൻ (40)ആണ് മരിച്ചത് .അയർലണ്ടിലെ പ്രശസ്ത…

അധ്യാപകർക്ക് കുട്ടികളുടെ ബാഗ് പരിശോധിക്കാം; പക്ഷേ അന്തസ്സ് ഹനിക്കരുത്
. മീനങ്ങാടി വയനാട്. അധ്യാപകർ സ്കൂളുകളിൽ കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതിന് ബാലാവകാശ കമ്മീഷൻ എതിരല്ലന്നും ,എന്നാൽ കുട്ടികളുടെ അന്തസ്സ് ഹനിക്കാൻ പാടില്ലെന്നും ബാലാവകാശ കമ്മീഷൻ അംഗം ബി…

വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം നടത്തി
കൊല്ലം: വിപഞ്ചികയുടെ മൃതദേഹത്തിന്റെ റീ പോസ്റ്റുമോർട്ടം നടത്തി.പിന്നാലെ മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും.മൃതദേഹത്തിൽ ചില പാടുകളുണ്ടെന്ന് ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് പറഞ്ഞു. ഫോറൻസിക് ഡോക്ടർമാരുടെ സംഘമാണ് വിപഞ്ചികയുടെ…