ആരോഗ്യ ശുചിത്വ ബോധവൽകരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗത്തിന്റെ കീഴിൽ വിഴിഞ്ഞത്ത് തൊഴിൽ നൈപുണ്യ പരിശീലനം നടത്തിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിൽ വനിത ഉദ്യോഗാർത്ഥികൾക്ക് ആർത്തവ ആരോഗ്യം, ശുചിത്വം, പരിഹാരം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കെയർ ആൻഡ് സേഫ് സംഘടനയുമായി ചേർന്ന് നടത്തിയ പരിപാടിയിൽ ഡോ. ശങ്കർ അയ്യർ, സൗമ്യ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. സംവേദനാത്മകമായ സെഷനിൽ ആർത്തവ സമയത്ത് വനിതകൾ പാലിക്കേണ്ട വ്യക്തി സൂചിത്വത്തെ കുറിച്ചും, ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും കൂടാതെ അതിനുള്ള പരിഹാരങ്ങളെ കുറിച്ചും പ്രതിപാദിച്ചു. മേൽപറഞ്ഞ വിഷയത്തിൽ വനിതകൾ മാനസികമായി നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അതിനുള്ള പരിഹാരങ്ങൾ കൂടി നിർദേശിക്കുകയും ചെയ്തു. അദാനി സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിലെ ടീം അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി..

Leave a Reply

Your email address will not be published. Required fields are marked *