ഓണംവാരാഘോഷത്തോടനുബന്ധിച്ച് ഡി റ്റി പി സിയും ,വെള്ളാർവാർഡ് ജനകീയ സമിതിയും സംയുക്തമായി കോവളം കനാൽ അറബി കടലുമായി സന്ധിക്കുന്ന പ്രകൃതി രമണീയമായ പൊഴിക്കരയിൽ പനത്തുറ കൊപ്ര പ്പുര മുതൽ പാച്ചല്ലൂർ കരിയിൽകടവ് വരെ സെപ്റ്റംബർ ആറിന് നടക്കുന്ന ജല ഘോഷയാത്രയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു. വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജുഅദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.റ്റി.പി.സി സമിതി അംഗം വെങ്ങാനൂർ ബ്രൈറ്റ്, നഗരസഭാ കൗൺസിലർ എസ്.എം ബഷീർ ,എ.ജെ.സുക്കാർണോ, മുട്ടയ്ക്കാട് വേണുഗോപാൽ, ഡി.ജയകുമാർ, നഗരസഭ എച്ച് ഐ. അനുരൂപ്, വാഴമുട്ടം രാധാകൃഷ്ണൻ, എസ്. പ്രശാന്തൻ, എസ് ഉദയരാജ് തുടങ്ങിയവർ പ്രസംഗിച്ചു. പനത്തുറ പി. ബൈജു ചെയർമാനായും, എസ്. ഉദയരാജ് കൺവീനറായും കോ-ഓഡിനേറ്ററായി ഡി.ജയകുമാറും അടങ്ങുന്ന101 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. ജലഘോഷയാത്രയ്ക്ക് മുന്നോടിയായി കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാട സമിതി ഭാരവാഹികൾ അറിയിച്ചു.
Related Posts

സൗദിയിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയ പ്രതിയെ പിടികൂടി
ദമാം:സ്വദേശി യുവാവുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ദമാം ബാദിയയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തിരുവന്തപുരം ആറാല്ലൂം മൂട് സ്വദേശി, അതിയന്നൂർ…

‘എയിംസ് ആലപ്പുഴയിൽ തന്നെ വരും’; കേന്ദ്രമന്ത്രി സുരേഷ്ഗോപി
തൃശൂർ: എയിംസ് ആലപ്പുഴയിൽ തന്നെയെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയ ഉദ്ദേശത്തോടെ ആലപ്പുഴയിൽ പദ്ധതി നടപ്പാക്കി ഇല്ലെങ്കിൽ തൃശ്ശൂരിൽ എയിംസ് സ്ഥാപിക്കും. ഇടുക്കിയിൽ 350 ഏക്കർ…

അക്കരപ്പാടം പാലം നാടിന് സമര്‍പ്പിച്ചു
വൈക്കം: ഉദയനാപുരം പഞ്ചായത്തില്‍ മൂവാറ്റുപുഴയാറിന് കുറുകെ നിര്‍മിച്ച അക്കരപ്പാടം പാലത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് ജോര്‍ജ് എംപിയും സി.കെ. ആശ എംഎല്‍എയും ചേര്‍ന്ന് നാടമുറിച്ച് പാലം ഔദ്യോഗികമായി തുറന്നുകൊടുക്കുന്നുവൈക്കം:…