തൃശൂര്‍: ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. കയ്പമംഗലം മൂന്നുപീടികയിൽ വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കളപ്പുരക്കൽ സൂരജിന്‍റെ ഭാര്യ ഐശ്വര്യ (32) യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പതിനൊന്നേമുക്കാലോടെ മൂന്നുപീടിക തെക്കേ ബസാറ്റോപ്പിന് അടുത്തായിരുന്നു അപകടം ഉണ്ടായത്. കാസർകോഡ് നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കർ ലോറിയുടെ പിൻവശം സ്കൂട്ടറിൽ തട്ടിയായിരുന്നു അപകടം.
ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു
