വെള്ളായണി കായലിനെ ശുദ്ധജല തടാകമായി സംരക്ഷിച്ചു നിലനിറുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജനതാ ദൾ എസ്)വെങ്ങാനൂർ പഞ്ചായത്ത് പ്രവർത്തകയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു കായലിൻ്റെ സംഭരണ പ്രദേശം ചെളിയും, കുളവാഴയും , പുല്ലും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞ അവസ്ഥയിലാണിപ്പോൾ ഇവയെല്ലാം നീക്കം ചെയ്ത് ജലം സംഭരിക്കാനുള്ള ശേഷി വീണ്ടെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് തെന്നൂർക്കോണം രാജേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. പ്രസിഡൻ്റ് കോളിയൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. എം.പി.ശരത് പ്രസാദ്, കൗൺസിലർ സിന്ധു വിജയൻ, സി. സുനിൽകുമാർ, ജെ ഷാജി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സി. സുനിൽകുമാർ പ്രസിഡൻ്റ്, ജെ ഷാജി, സി. വിജയൻ വൈസ് പ്രസിഡൻ്റുമാർ സെക്രട്ടറിയായി കക്കാ കുഴി ഷിബു ‘ട്രഷറർ ആയി വി. അനിരുദ്ധനെയും തെരഞ്ഞെടുത്തു.
