തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത് പഴയ ശബ്ദ സന്ദേശമെന്ന് ട്രാൻസ് വുമൺ അവന്തിക.മാധ്യമ പ്രവർത്തകനുമായി ഗൂഢാലോചന നടത്തിയതിന്റെ ഭാഗമായാണ് അവന്തിക ആരോപണങ്ങൾ ഉന്നയിച്ചത് എന്നാണ് രാഹുൽ സൂചിപ്പിച്ചിട്ടുള്ളത്. ഈ ആരോപണത്തിനാണ് അവന്തിക മറുപടിയുമായി രംഗത്ത് വന്നത്. മാധ്യമ പ്രവർത്തകൻ തന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നെന്നും അതിനുള്ള മറുപടിയാണ് ആ സമയത്ത് നൽകിയതെന്നും അവന്തിക പറഞ്ഞു. രാഹുലിനെതിരെ ആരോപണങ്ങൾ ഉയരുന്നതിന് മുൻപ് ആഗസ്റ്റ് ഒന്നിനുള്ള ശബ്ദ സന്ദേശമാണിത്. ഇതേ മാധ്യമ പ്രവർത്തകനോട് തന്നെയാണ് പിന്നീട് താനെല്ലാം തുറന്നു പറഞ്ഞതെന്നും അവന്തിക പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കേൾപ്പിച്ചത് പഴയ ശബ്ദ സന്ദേശം; പ്രതികരിച്ച് അവന്തിക
