രണ്ട് സിനിമകളുമായി വാലപ്പൻ ക്രിയേഷൻസ് എത്തുന്നു. ഷാജു വാലപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന **നിഴൽ വ്യാപാരികൾ* * എസ് പി സംവിധാനം ചെയ്യുന്ന **സ്വാലിഹ്* *എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായി. പ്രവാസി വ്യവസായിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനും ആയ ഷാജുവാലപ്പൻ ഒരേ സമയം നിർമ്മിച്ച ചിത്രമാണിത്. രണ്ടു ചിത്രങ്ങളുടെയും രചന നിർവഹിച്ചിരിക്കുന്നത് സിദ്ധിക്ക് പറവൂർ ആണ്. ജാതി വിവേചനത്തിന്റെ ഇരുണ്ട യാഥാർത്ഥ്യങ്ങൾ അനാവരണം ചെയ്യുന്ന ചിത്രമാണ് നിഴൽ വ്യാപാരികൾ. നിരവധി സിനിമകളുടെ **പി. ആർ ഒ ആയി പ്രവർത്തിക്കുന്ന ഷെജിൻ**ആദ്യമായി നായകനാകുന്നു. ഫുഡ് ഇൻസ്പെക്ടർ സതീഷൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോക്ടർ അനശ്വര നായികയാകുന്നു. ഷാജു വാലപ്പനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ജോസ് മാമ്പുള്ളി,ഷാൻ കല്ലേറ്റുംകര, നസീമ, ജസീന,അലു കൊടുങ്ങല്ലൂർ, കെ പി സത്യൻ,മിഥിലാ റോസ്, പ്രസിൻ കെ പോണത്ത്. സിദ്ദീഖ് കാക്കു,ബഷീർ മാസ്റ്റർ, ബാലു രാധാപുരം, ഷെഫീഖ് എന്നിവരും അഭിനയിക്കുന്നു. മുസ്ലിം സമൂഹത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ഒരു പതിനാല് വയസ്സുകാരന്റെ പോരാട്ടത്തിന്റെ കഥയാണ് സ്വാലിഹ് എന്ന സിനിമ വരച്ചുകാട്ടുന്നത്. വിനോദ് കുണ്ടുകാട് ആണ് ചിത്രത്തിലെ നായകൻ. ഡോക്ടർ അനശ്വര തന്നെയാണ് ഈ ചിത്രത്തിലെയും നായിക. മാസ്റ്റർ മിഹ്റാസ്,ബേബി ആത്മിക, അഷ്റഫ് ഗുരുക്കൾ, ഷാജു വാല പ്പൻ,അഡ്വക്കറ്റ് റോയ്,ഷാജിക്കാ ഷാജി,റഷീദ് മുഹമ്മദ്, മജീദ് കാരാ, ജോസ് മാമ്പുള്ളി,നൗഷാദ് സാഗ, ബിപിൻ, ഉസ്മാൻ,ഹവ്വാ ടീച്ചർ, ജമീല ടീച്ചർ, ശാരികടീച്ചർ തുടങ്ങിയവരും വേഷമിടുന്നു. രണ്ടു ചിത്രങ്ങളുടെയും ഡി ഒ പി ജലീൽ ബാദുഷ യാണ് നിർവഹിച്ചിരിക്കുന്നത്. കെ എം ഷൈലേഷ് എഡിറ്റിങ്ങും, ജസീന മേക്കപ്പും നിർവഹിക്കുന്നു. അസോസിയേറ്റ് ഡയറക്ടേഴ്സ് റഷീദ് മുഹമ്മദ്,പ്രസിൻ കെ പോണത്ത്. അസിസ്റ്റന്റ് ഡയറക്ടർസ് സിദ്ദിഖ് കാക്കൂ.ഗീതു കൃഷ്ണ.അസോസിയേറ്റ് ക്യാമറാമാൻ ഷെരീഫ് കണ്ണൂർ. ജയൻ കോട്ടക്കൽ. താഹ കണ്ണൂർ, ഗിരീഷ് എന്നിവരാണ് കലാസംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ഷാജിക്കാ ഷാജി. പ്രൊഡക്ഷൻ മാനേജർ ബി പിൻ കൊടുങ്ങല്ലൂർ.പി ആർ ഒ എം കെ ഷെജിൻ.ഫിനാൻസ് കൺട്രോളർ ലിൻസി വാലപ്പൻ. മാർക്കറ്റിംഗ്,ഡിസ്ട്രിബ്യൂഷൻ ജോസ് മാമ്പുള്ളി. ടൈറ്റിൽ വിഎഫ് എക്സ് ഇഹ്‌ലാസ് റഹ്മാൻ..

Leave a Reply

Your email address will not be published. Required fields are marked *