കോഴിക്കോട്: രാഹുലിനെ സംരക്ഷിക്കുന്നത് ഷാഫി പറമ്പിലാണെന്ന് ആരോപിച്ച് ഷാഫി പറമ്പിൽ എംപിക്കെതിരെ വടകരയില്‍ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യം ഉയര്‍ത്തിയാണ് നേതാക്കള്‍ പ്രതിഷേധിക്കുന്നത്. ദേശീയ പാതാ നിർമ്മാണം വെെകുന്നുവെന്നാരോപിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ വടകരയിൽ നടക്കുന്ന ഉപവാസ സമരത്തിന്റെ ഉദ്ഘാടകനായാണ് ഷാഫി വടകരയിൽ എത്തിയത്.
ഷാഫി പറമ്പിലിനെതിരെ വടകരയില്‍ ഡിവൈഎഫ്ഐ പ്രതിഷേധം
