കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പാറശാല മേഖലയുടെ നരേന്ദ്ര ധബോൽക്കർ രക്തസാക്ഷി ദിനാചരണവും ശാസ്ത്ര വബോധന റാലിയും മണ്ണക്കൽ നിന്ന് ആരംഭിച്ച്പഴയകടയിൽസമാപിച്ചു. പഴയ കട ജംഗഷനിൽ നടന്ന രക്തസാക്ഷി ദിനാചരണം ജില്ലാ കമ്മിറ്റിയംഗം സൈജു നെയ്യനാടിന്റെ അദ്ധ്യക്ഷതയിൽ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി പി.എസ്.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. വിനോദ് കുമാർ. ബി മുഖ്യപ്രഭാഷണം നടത്തി. തിരുപുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ തിരുപുറം സുരേഷ്, പരിഷത്ത്മേഖല പ്രസിഡന്റ വിജയലക്ഷ്മി മേഖല പ്രസിഡന്റ് സന്തോഷ്‌കുമാർ, എ.പോൾസൻ,സി. സന്തോഷ് കുമാർ, എസ്.ആർ വിത്സൻ,പി. മോഹൻലാൽ ക്രിസ്തുദാസ്, തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *