വൈക്കം: വൈക്കം സത്യാഗ്രഹ സമര ചരിത്രത്തിന്റെ ഭാഗമായ അന്തകാര തോടിന്റെ തീരത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് 50 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വൈക്കം വ്യാപാര ഭവന് കെട്ടിട സമുച്ചയം 21-ന് ഉദ്ഘാടനം ചെയ്യും.രാവിലെ 11.00-ന് നടക്കുന്ന സമ്മേളനം ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ഓഫീസ് ഉദ്ഘാടനം സി.കെ. ആശ എം എല്‍ എ നടത്തും. ശിലാഫലകം അനാച്ഛാദനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി നടത്തും. വൈക്കം യൂണിറ്റ് പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിക്കും. ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, വൈസ് ചെയര്മാന് പി.ടി. സുഭാഷ്, പ്രതിപക്ഷ നേതാവ് എസ്. ഹരിദാസന് നായര്‍, ഏകോപന സമിതി ജനറല്‍ സെക്രട്ടറി എം.ആര്. റെജി, ട്രഷറര്‍ പി.കെ. ജോണ്‍ എ്നനിവര്‍ വിവിധ ചടങ്ങുകള്‍ നടത്തും. തുടര്‍ന്ന് സ്നേഹ വിരുന്നും നടക്കും.
Related Posts

ഡോ. കെ.ടി ജലീൽ എം.എൽ.എ ക്ക് ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മളമായ വരവേൽപ് നല്കി
. ദോഹ: ഖത്തറിൽ എത്തിയ കേരളത്തിന്റെ മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ എം. എൽ.എ ക്ക് സംസ്കൃതി ഖത്തർ നേതാക്കൾ…

റിലീസ് ചെയ്ത് 24 മണിക്കൂർ കൊണ്ട് യൂട്യൂബിൽ തരംഗം സൃഷ്ടിച്ച് ജെ എസ് കെ
സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ച്, സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള’. കഴിഞ്ഞ ദിവസം…

സ്കൂളിൽ വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു
കൊച്ചി : വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ സ്കൂളിലെ ഇരുട്ട് മുറിയിൽ ഒറ്റയ്ക്ക് ആക്കി പൂട്ടിയിട്ട്ന്ന് പരാതി. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലാണ് സംഭവം നടന്നത് .മൂന്നു മിനിറ്റ്…