*തിരുവനന്തപുരം : വനിതാ സംരംഭങ്ങൾക്ക് ആശ്വാസമേകിയ നടപടികളും സ്ത്രീ ശാക്തീകരണവും ഇടതു സർക്കാരിന്റെ മുഖമുദ്രയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അഭിപ്രായപ്പെട്ടു. ജയനാദം കാസർഗോട് ഏർപ്പെടുത്തിയ വനിതാ രത്ന പുരസ്കാരം വിതരണം ചെയ്ത് സംസാരിക്കുകയായിരു ന്നു മന്ത്രി. പത്രപ്രവർത്തകയും കൃപ ചാരിറ്റീസ് കൺവീനറുമായ പി സുബിഹ മാഹീൻ മന്ത്രിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു. കവടിയാർ അജന്തയിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ, കേരള പ്രവാസി സംഘം വൈസ് പ്രസിഡന്റ് കലാപ്രേമി ബഷീർ ബാബു,എസ്എൻഡിപി വനിതാ കൺവീനർ ആതിര രതീഷ്, പടവൻകോട് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എം എ റഹീം,സ്നേഹ സാന്ദ്രം ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ഖാലിദ് പൂവൽ സ്വാഗതവും സുമാമത്ത് നന്ദിയും രേഖപ്പെടുത്തി.
വനിതാ സംരംഭങ്ങളും സ്ത്രീ ശാക്തീകരണവും സർക്കാരിന്റെ മുഖമുദ്രയാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ
