കോട്ടയം: ഓണത്തിന് മുമ്പ് കേരഫെഡിന്റെ കേര വെളിച്ചെണ്ണയ്ക്ക് വീണ്ടും വില കുറയ്ക്കാന്‍ തീരുമാനിച്ച് സർക്കാർ. ലിറ്ററിന് 479 രൂപയില്‍ നിന്നു 399 രൂപയായി കുറച്ചേക്കും. ഒരാഴ്ച മുന്‍പായിരുന്നു ഒരു ലിറ്റര്‍ പാക്കറ്റിന്റെ വില നിലവിലെ 529 രൂപയില്‍ നിന്ന് 479 ലേക്കും അര ലിറ്റര്‍ പാക്കറ്റിന്റെ വില 265 രൂപയില്‍നിന്ന് 240 രൂപയിലേക്കും കുറവ് വരുത്തിയത്.എന്നാല്‍, വിപണിയില്‍ കിലോഗ്രാമിന് 280 രൂപയായിരുന്ന കൊപ്ര വില 200 രൂപയിലെത്തി. കൊപ്രയ്ക്കു വില ഉയര്‍ന്നതോടെ 299 രൂപയ്ക്കായിരുന്നു കേരഫെഡ് കൊപ്ര സംഭരിച്ചത്.
കേര വെളിച്ചെണ്ണയ്ക്ക് വീണ്ടും വില കുറയ്ക്കാന്‍ തീരുമാനിച്ച് സർക്കാർ
