ഇടുക്കി: കട്ടപ്പനയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ചുകയറി അപകടം. പുലിയന്മല മലയോര ഹൈവേയിൽ ചപ്പാത്ത് കരിന്തരുവിക്ക് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്.അപകടത്തിൽ ഒരാൾ മരിച്ചു. കോഴിമല കാട്ടുമറ്റത്തിൽ സന്തോഷ് (49) ആണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്.
കട്ടപ്പനയിൽ കെഎസ്ആർടിസി ബസിന് പിന്നിൽ കാർ ഇടിച്ചുകയറി അപകടം
