മാള :കർക്കിടകം 1 മുതൽ പൂപ്പത്തി യോഗക്ഷേമ ഉപസഭയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഗണപതിഹോമവും ഭഗവതി സേവയും അഷ്ടാവധാനത്തോടെയുള്ള ഭാഗവതിസേവയോടെ സമാപിച്ചു.തന്ത്രി പ്രമുഖൻവേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട് യോഗ ക്ഷേമ സഭ മുൻ ജില്ലാ സെക്രട്ടറി കാവനാട് കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ കാർമ്മികത്വo വഹിച്ചു.20 പേർ സഹസ്ര നാമാർച്ചനയിൽ പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി വേദോച്ചാരണം(വരുൺ ഭട്ട്, ഒരവങ്കര ദാമോദരൻനമ്പൂതിരി), ഗീതം (മേലേടം കൃഷ്ണൻ), വാദ്യം (രാജീവ് നമ്പീശൻ,ശ്രീരാമൻ)നൃത്തം (ഭദ്ര നന്ദ) എന്നിവ അരങ്ങേറി. രാവിലെ നടന്ന മഹാ ഗണപതി ഹോമത്തിന് ഉപസഭ പ്രസിഡണ്ട് കിഴിയേടം വിഷ്ണു നമ്പൂതിരി നേതൃത്വം നൽകി.
