വൈക്കം: എസ്എന്ഡിപി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തില് ചതയദിന മഹാസമ്മേളനവും 55 ശാഖായോഗങ്ങള് പങ്കെടുക്കുന്ന വര്ണ ശബളമായ തിരുജയന്തി ഘോഷയാത്രയും സെപ്തംബര് 7-ന് നടക്കും.ഉച്ചയ്ക്ക് 2.00-ന് വിവിധ ശാഖായോഗങ്ങള് പങ്കെടുക്കുന്ന ചതയദിന റാലി യൂണിയന് ആസ്ഥാനത്തു നിന്ന് പുറപ്പെടും. നഗരം ചുറ്റി ആശ്രമം സ്കൂളില് എത്തും. ചതയദിന സമ്മേളനം മന്ത്രി വി.എന്. വാസവന് ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രസിഡന്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്. ബിന്ദു ആഘോഷ പരിപാടികള് ഉദ്ഘാടനം ചെയ്യും. എഡിജിപി എസ്. ശ്രീജിത്ത് പ്രതിഭകളെ ആദരിക്കും. ചലചിത്ര സംവിധായകന് തരുണ് മൂര്ത്തിയേയും ചടങ്ങില് ആദരിക്കും. ടൂറിസം ഡയറക്ടര് ശിഖാസുരേന്ദ്രന് മെറിറ്റ് അവാര്ഡുകള് വിതരണം ചെയ്യും.
Related Posts
കൊച്ചി നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം കവർന്നു; അഞ്ചുപേർ കസ്റ്റഡിയിൽ
കൊച്ചിയിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്ന അഞ്ചു പേരെ കസ്റ്റഡിയിൽ എടുത്തു. കുണ്ടന്നൂരിൽ അരൂർ ബൈപ്പാസിനോട് ചേർന്ന് സ്റ്റീൽ മൊത്ത വിതരണ കേന്ദ്രത്തിൽ…
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുകിപ്പോയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി
ചെന്നൈ: കൊടൈക്കനാലിന് സമീപം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഒഴുകിപ്പോയ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തിയതായി. കാണാതായി മൂന്നാം നാളാണ് മൃതദേഹം കണ്ടെത്തിയത്. കോയമ്പത്തൂർ സ്വദേശിയായ 21-കാരനായ നന്ദകുമാറാണ് മരിച്ചത്.കോയമ്പത്തൂരിലെ സ്വകാര്യ…
ഇസ്രയേൽ വിട്ടയച്ച മൃതദേഹങ്ങൾ തിരിച്ചറിയാന് സാധിക്കുന്നില്ലെന്ന് റിപ്പോർട്ട്
ഗാസ: ഇസ്രയേല് വിട്ടുകൊടുത്ത 90 പലസ്തീനികളുടെ മൃതദേഹങ്ങളില് പലതിലും ക്രൂര മര്ദ്ദനത്തിന്റെ പാടുകളുണ്ടെന്ന് റിപ്പോര്ട്ട്. പീഡനത്തിന്റെ തെളിവുകള്, വധശിക്ഷ, വെടിയേറ്റ പാടുകള് തുടങ്ങിയവ മൃതദേഹങ്ങളില് കാണാമെന്ന് റെഡ്…
