വിഴിഞ്ഞം: അദാനി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ സാമൂഹിക പ്രതിബദ്ധതാ വിഭാഗത്തിന്റെ ഭാഗമായി നൈപുണ്യ പരിശീലനം നൽകിവരുന്ന അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിൽ 79-ആമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അദാനി ഫൗണ്ടേഷൻ വിഴിഞ്ഞം CSR ഹെഡ് സെബാസ്റ്റ്യൻ ബ്രിട്ടോ, സീനിയർ പ്രൊജക്റ്റ് ഓഫീസറായ വിനോദ്, പ്രൊജക്റ്റ് ഓഫീസറായ ജോർജ് സെൻ എന്നിവർ മുഖ്യ അഥിതികളായി. നിലവിൽ വിവിധ ബാച്ചുകളിലായി പരിശീലനം നേടിവരുന്ന ഉദ്യോഗാർഥികൾ അവതരിപ്പിച്ച കലാപരികൾ ആഘോഷങ്ങൾക്ക് മറ്റു കൂട്ടി. കൂടാതെ അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ തയാറാക്കൽ, ഡിബേറ്റ് എന്നീ മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായവർക്കുള്ള സമ്മാനദനവും ഈ ചടങ്ങിൽ വീശിഷ്ട്ടാഥിതികൾ നിർവഹിച്ചു. അദാനി സ്കിൽ ഡെവലപ്പ്മെന്റ് വിഴിഞ്ഞം സെന്ററിലെ സ്റ്റാഫ് അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു..

