പീരുമേട് :പീരുമേട് പഞ്ചായത്തും കൃഷി ഭവനുംസംയുക്തമായി കർഷക ദിനം സംഘടിപ്പിക്കുന്നു. ഞായറാഴ്‌ച 10.30 ന് പാമ്പനാർ കല്ല്യാണമണ്ഡപത്തിൽ സംഘടിപ്പിക്കുന്ന യോഗത്തിൽപീരുമേട് എം.എൽ.എ വാഴൂർ സോമൻ ഉദ്ഘാടനംചെയ്യും.പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ അദ്ധ്യക്ഷത വഹിക്കും. തദവസരത്തിൽ മികച്ച കർഷകരേ ആദരിക്കും. മികച്ച കർഷകൻ അലക്സ് ജോർജ്, മുതിർന്ന കർഷകൻ എൻ.എം ജോസഫ് നടുവ േത്തഴത്ത്, ജൈവ കർഷകൻ ഗിന്നസ് ലിനു പീറ്റർ മേലെ മണ്ണിൽ ,വനിതാ കർഷക ത്രേസ്യമ്മ അലവന്ത കുളത്തിൽ ,എസ് ടി കർഷകൻ സാബു പടിഞ്ഞാറെ പുരയ്ക്കൽ, വിദ്യാർത്ഥി കർഷകൻ എമിൽ അഭിലാഷ് എന്നിവർക്കാണ് പുരസ്കാരം നൽകുന്നതെന്ന് പീരുമേട്കൃഷി ഓഫിസർ പ്രിൻസി ജോൺ അറിയിച്ചു.
കർഷകദിനാചരണവും അവാർഡ് ദാനവും;
